പേജുകള്‍‌

Friday, August 19, 2011

സുരക്ഷ!

സ്വന്തം സുരക്ഷിതത്വം കണക്കിലെടുത്ത്  ഹോട്ടൽ മൊതലാളി  അയാൾക്കുള്ള  ഭക്ഷണം  വീട്ടിൽ നിന്നായിരുന്നു  വരുത്തിയിരുന്നത്!
*******
അയാളുടെ മകൻ സർക്കാർ ഇസ്ക്കോളിലെ മാഷായിരുന്നു. മക്കൾടെ ഫാവി സുരക്ഷക്കായി  അയാൾ മക്കളെ  ഇങ്ക്ലീഷ്  മീഡിയത്തിലയച്ചു!
*******

പേരമക്കൾ  അതിസമർഥരായിരുന്നു. മാതാപിതാക്കളെ  അവർ  സുരക്ഷിതമായി  വൃദ്ധമന്ദിരത്തിലേക്കയച്ചു!

10 comments:

  1. ഹ ഹ , സുരക്ഷ നോക്കിയവര്‍ ഒടുവില്‍ അരക്ഷിതാവസ്ഥയില്‍ ...

    ReplyDelete
  2. നന്ദി എന്റെ പ്രിയ ബ്ലോഗ് ഗുരോ, ഏറെ നാളായി ഈ വഴിക്കൊക്കെ വന്നിട്ടെന്ന് തോന്നുന്നു.ഇനി കണ്ണൂർ മീറ്റിന് കാണാമല്ലേ? ഞാൻ മീറ്റിന്റെ ഒരുക്കങ്ങളിലാണ്.
    സ്നേഹപൂർവ്വം വിധു

    ReplyDelete
  3. അതു കലക്കി...

    മീറ്റിനുകാണാം.. കാണണം.

    ReplyDelete
  4. ഇഷ്ടമായി നൂറു വട്ടം

    ReplyDelete
  5. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്വന്തം കുഞ്ഞുങ്ങളെ
    സ്വകാര്യ ആശുപത്രിയില്‍ ചികിത്സിപ്പിക്കുന്ന പോലെ

    എല്ലാം ഒരു വിശ്വാസത്തിന്റെ പുറതല്ലേ ..

    ReplyDelete
  6. കുഞ്ഞുവാക്കുകളില്‍ ലോക സത്യങ്ങള്‍

    ReplyDelete
  7. എനിക്കറിയുന്ന ചില ഹോട്ടല്‍മുതലാളിമാര്‍ ഇപ്പോഴും ഭക്ഷണം വീട്ടില്‍നിന്ന് കൊണ്ടുവരികയോ, അടുത്താണെങ്കില്‍ ഉച്ചയ്ക്ക് വീട്ടില്‍ പോയി കഴിക്കുകയോ ചെയ്യുന്നുണ്ട്.
    ഈ പറയുന്ന പലകാര്യങ്ങളിലും തെറ്റുള്ളതായി എനിക്ക് തോന്നുന്നില്ല. ഏതു അവസ്ഥയെയും സ്വീകരിക്കണം, അതാതിന് യോജിച്ച രീതിയില്‍.

    ReplyDelete
  8. നന്നായി മോനെ. ഞാന്‍ സഹൃദയ മാസികയില്‍ 'ഊണ്'എന്ന തലക്കെട്ടിലൊരു കാപ്‌സ്യൂള്‍ക്കഥ എഴുതിയിരുന്നു. അതിങ്ങനെ: ഹോട്ടല്‍ മുതലാളിയെ കാണാന്‍ ചെന്ന ആളോട്:''ഇരിക്കൂട്ടൊ. അച്ഛന്‍ പ്പൊ വരും. ഊണ് കഴിക്കാന്‍ വീട്ടീപ്പോയതാ''

    ReplyDelete
  9. ഭക്ഷണം വിളമ്പിവച്ചിട്ട് പുറത്ത് പോയി വന്ന കുക്കിനോട് “താന്‍‍ എവ്ടെ പോയിരുന്നെടോ” എന്ന് ചോദിച്ചപ്പൊ,
    വായക്ക് രുചിയായി വല്ലതും മേടിച്ച് കഴിക്കാന്‍ പോയതാന്ന്. ഇത് കഥയൊന്ന്വല്ല, പണ്ടൊരു മെസ്സിലെ അനുഭവാ ;)

    ReplyDelete