എന്നെ തിരിഞ്ഞില്ലേ?..................ഞാൻ കവിതയാണ്.......കവിത!
ഞാനിപ്പോൾ പുഷ്കല കാലത്തിന്റെ ഞെട്ടറ്റ്
പടുകുഴിയിലാണ്, വീണിരിക്കുന്നത്.
കിടപ്പിലാ......നടുവൊടിഞ്ഞ്.
ആർക്കും കയറി നിരങ്ങാൻ പാകത്തിന്.
ഇതു തുടങ്ങിയിട്ട് നാളേറെയായെങ്കിലുമേറ്റവുമധികമാളുകൾ
പ്രായ- ലിംഗ ഭേദമെന്യേ കയറിക്കസറിയത്
ഈയടുത്ത കാലത്താണ്.
ചോദിക്കാനും പറയാനും ഒരെഡിറ്ററില്ലെന്നു വച്ച്.....,
പ്രസിദ്ധപ്പെടുത്താനൊരു പബ്ലിഷർ വ്വേണ്ടെന്ന് വച്ച്.......
ഇത്രക്കങ്ങ് പീഢിപ്പിക്കാമെന്നോ? പാവം ഞാൻ!
ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ
എന്നെയൊന്നങ്ങ് കൊന്നു തരാമോ?
അല്ലെങ്കിൽ ആ പണ്ടാരത്തിനെ .............
ആ ഗൂഗിളാന്റിയെ
ഒന്ന് കൈയാമം വച്ചാലും മതി!
വെറുതെയല്ലോ മോഹങ്ങൾ...............
ഈശ്വരാ..........സ്വയം ചാകാനും പറ്റുന്നില്ലല്ലോ.
ഒരുപകാരം ചെയ്യൂ.......!എന്തെങ്കിലുമെഴുതിക്കോളൂ
എന്റെ പേർ വയ്ക്കാതിരുന്നാൽ മതി.
ചവറു കൂമ്പാരത്തിലായാലും.........ചെറുസമാധാനം കിട്ടുമെനിക്ക്.................നന്ദി മാത്രം!
ഇനിയതേയുള്ളു!
അത് കലക്കി, മാഷേ. മനോഹരമായ കവിതയുടെ ഇന്നത്തെ അവസ്ഥ തികച്ചും ശോചനീയം തന്നെ. എന്താണതിനൊരു നിവര്‍ത്തി?
ReplyDeleteകവിതയുടെ ഒരു ഗതികേടെ!! !
ReplyDeleteകവിതയെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം കവിതയെഴുത്ത് വഴങ്ങാത്തവർ ആപണിക്ക് നിൽക്കാതിരിക്കുക എന്നതാണ്.അത് കവിതയിൽ തന്നെ പറഞ്ഞിട്ടുണ്ട്.ഞാൻ മേലെ എഴുതിയത് കവിതയല്ല.കവിതയെ ഇതു പോലെയല്ലെ അവഹേളിക്കുന്നത് ആൾക്കാർ എന്നു കാണിക്കാൻ പടച്ച പടപ്പാണ്.കവിതയൊന്നും നമുക്ക് പറഞ്ഞതല്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞതു കൊണ്ട് അപ്പണിക്ക് പോകാറില്ല. അതെന്റെ മര്യാദ. പക്ഷേ ഈ മര്യാദയില്ലാത്ത കുറെ പേർ കവിതയെ വല്ലാതങ്ങ് പീഢിപ്പിക്കുന്നുണ്ട്.ഗൂഗിൾ നമുക്ക് ഒരു പത്തു സെന്റ് സൈബർ നിലം പതിച്ചു തന്നിട്ടുണ്ട്.അവിടെ നമ്മൾ കൊടിത്തൂവയോ,നായ്ക്കൊരണയോ നടും.ആരും ചോദിക്കേണ്ടതില്ല എന്നതാണ് പുതിയ നിലപാട്.
ReplyDeleteപക്ഷേ ഒരു ഭീകരമായ ഷംഷയം,ഇതിനൊക്കെ കമന്റിടുന്നവർക്ക് ഏതു കൊതുകാണ്,ആസ്വാദന ഗുനിയ പകർന്ന് നൽകിയതെന്ന് മനസ്സിലാകുന്നേയില്ല! മലാശയത്തിൽ സുനാമിത്തിരയിളക്കിയ വരികൾ......,ആസനത്തിൽ വാലു മുളപ്പിച്ച പ്രയോഗങ്ങൾ.....എന്നിങ്ങനെ കവിയെ കൊണ്ട് പിന്നെയും എഴുതിക്കുന്ന,കവിതയെ കൊല്ലിക്കുന്ന ഏർപ്പാട് ഒന്നു നിർത്തിയാൽ കവിത നന്നാകും.കാരണം,എല്ലാവരും കേറി കവിതുകയില്ലല്ലോ.
ബൂലോകത്തെ കവിതകൾ മനസിലാകാത്തത് എന്റെ മാത്രം കുഴപ്പം ആണെന്നാണ് ഞാൻ കരുതിയിരുന്നത്..അപ്പൊ അല്ലല്ലേ ?
ReplyDeleteശ്ശെടാ ഇവിടെ വന്നു വായിച്ചാല്‍ കമന്റണം എന്ന് ആദ്യം
ReplyDeleteഇവിടെ കമന്റിയാല്‍ പണ്ട് ചെറുക്കന്‍ പറഞ്ഞതു പോലാകും സത്യം പറഞ്ഞാല്‍ അമ്മ തല്ലു കൊള്ളും കള്ളം പറഞ്ഞാല്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന പോലെ.
കവിത മാത്രമല്ലല്ലൊ 'കത'കളും 'നാഡക'ങളും 'ലേകന'ങ്ങളും അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരാത്തവയല്ലെ
അപ്പൊ ഞാന്‍ എഴുതിയ ബ്ലോഗൊക്കെ കത്തിച്ചിട്ടു പോകേണ്ടിയും വരും.
അപ്പൊ ഒരു കാര്യം ചെയ്യുകയല്ലെ നല്ലത്?
വഴിയില്‍ കണ്ട ചപ്പുചവറു കിടക്കുന്നതു കണ്ടാല്‍ ചവിട്ടാതെ പോകുന്നതു പോലെ - ബാക്കി ഞാന്‍ പൂരിപ്പിക്കുന്നില്ല
"ഒരുപകാരം ചെയ്യൂ....! എന്തെങ്കിലുമെഴുതിക്കോളൂ എന്റെ പേർ വയ്ക്കാതിരുന്നാൽ മതി." ഇതു കലക്കിട്ടോ :)
ReplyDelete"കവിത"യുടെ വേദന പറയാന്‍ തോന്നിയതിനു നന്ദി മാഷേ...
paavam aa kavithayum peedippikkappetto
ReplyDeleteഓരോരുത്തരും അവര്‍ക്ക് തോന്നിയത് എഴുതട്ടെ. അതില്‍ നല്ലതും മോശപ്പെട്ടതുമൊക്കെ ഉണ്ടാകും. നല്ലതിനെയും മോശപ്പെട്ടതിനെയും വിലയിരുത്തുന്നത് ഓരോരുത്തരുടെയും ചിന്താഗതികള്‍ വച്ചാണ്. ഞാന്‍ ലേഖനമായി എഴുതുന്നത് എനിക്ക് പൂര്‍ണ്ണമായും ശരി എന്നു തോന്നുന്ന കാര്യങ്ങളാണ്. പക്ഷേ, പലരും ഞാനെഴുതുന്നത് തെറ്റാണെന്നാണ് പറയുന്നത്. കുറച്ചുപേര്‍ ശരിയെന്നും പറയുന്നു. ശരി-തെറ്റുകള്‍ ആപേക്ഷികമാണ്. ചില ബ്‌ളോഗര്‍മാരുടെ രചനകള്‍ വെറും വാചകക്കസര്‍ത്തുകളായി എനിക്കു തോന്നാറുണ്ട്. എന്തൊക്കെയാണ് തട്ടിവിടുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അത്തരക്കാരെ അവഗണിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. അവരുടെ മാനസിക തൃപ്തിക്ക് അതാണ് മാര്‍ഗ്ഗമെങ്കില്‍ അവരങ്ങനെ ചെയ്യട്ടെ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ബ്‌ളോഗര്‍മാരില്‍ ബഹുഭൂരിപക്ഷവും പ്രവാസികളാണ്. അപൂര്‍വ്വമായി ഒഴിഞ്ഞുകിട്ടുന്ന വിശ്രമവേളകളിലെ വിനോദമാണ് അവരിലെ പലര്‍ക്കും ബ്‌ളോഗെഴുത്ത്. അവരുടെ മനസ്സിന്റെ പിരിമുറുക്കും അതുവഴി കുറയുന്നുണ്ടാകും. ഇങ്ങനെയുള്ള എഴുത്തിലൂടെ അവര്‍ക്ക് മാനസിക സംതൃപ്തി കിട്ടുമെങ്കില്‍ നാമെന്തിന് അതില്‍ ഇടപെടണം? ആ പാവങ്ങള്‍ അങ്ങനെ ചെയ്യട്ടെ. പൊട്ടത്തരം എഴുതിയെന്നു കരുതി ആള്‍ പൊട്ടനാകണമെന്നില്ല. ഒരുപക്ഷേ, അറിയപ്പെടുന്ന പല കവികളെക്കാളും ശുദ്ധരും സ്‌നേഹസമ്പന്നരുമായിരിക്കാം അവര്‍. ആയതിനാല്‍ ഇക്കാര്യത്തില്‍ തലനാരിഴ കീറി പരിശോധിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. കവിത എഴുതാന്‍ കഴിയാത്ത കവികളെ വെറുതെ വിട്ടേക്കുക. അതിനു ചെലവഴിക്കുന്ന സമയം നല്ല രചനകള്‍ക്കായി ചെലവഴിക്കുക. മറ്റൊരു കാര്യം,'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്'എന്ന പഴഞ്ചൊല്ല് പതിരാണെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഹെഹേ........യ്
ReplyDeleteഅങ്ങനെ വിധുമാഷൊരു നല്ല കാര്യം പറഞ്ഞു.
ഇതെനിക്കിഷ്ടായി ഇഷ്ടായി ഇഷ്ടായ്..... (ഇന്നച്ചന്‍ സറ്റൈല്‍) ;)
കവിത എന്ന് ഏതെങ്കിലും വശത്തൂടെ നോക്കിയാല്‍ തോന്നുന്നതിലെ ആശയത്തെ മനസ്സിലാക്കാന്‍ പറ്റിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കും. അല്ലാത്തതിനെ ഒരു വാക്കിലൂടെയെങ്കിലും നിരുത്സാഹപെടുത്താന്‍ ശ്രമിക്കാത്തതാണ് വായനക്കാര് ചെയ്യുന്ന കുറ്റവും.
ശ്ശോ, ശങ്കരേട്ടന്‍റെ അഭിപ്രായം ഇപ്പഴാ നോട്ടിയത്.
ReplyDeleteമിസ്റ്റര്‍ ശങ്കരേട്ടന്‍; സ്വന്തായി എഴുതിയതിനെ കുറിച്ച് പൊതുഅഭിപ്രായം അറിയാനല്ലേ എഴുതിയത് പോസ്റ്റായി ഇടുന്നത്. അപ്പൊ അത് വായിച്ചവന് മനസ്സില്‍ എന്ത് തോന്നിയോ അത് പ്രകടിപ്പിക്കുക എന്നത് അവകാശവും, ബ്ലോഗറുടെ ആഗ്രഹവും ആയിട്ട് വേണം കാണാന്‍. വിധുമാഷ് പറഞ്ഞല്ലോ കാര്യം..... എന്തേലും എങ്ങനെ വേണേലും എഴുതിക്കോട്ടെ, അതിനെ കവിത എന്നൊഴിച്ച് വേറെന്തെല്ലാം പേര് കൊടുക്കാം. അത്രേള്ളൂ.
എല്ലാവർക്കും നല്ല നമസ്കാരം.എന്ത് മറുപടി നൽകണം എന്ന ആശങ്കയാണ് ശ്രീ.പണിക്കർ സാറും,ശ്രീ.ശങ്കരനാരായണൻ മലപ്പുറവും എഴുതിയ കമന്റും വായിച്ചപ്പോൾ.സത്യത്തിൽ ആ പറഞ്ഞതല്ലേ ശരി എന്ന് കുന്തം വിഴുങ്ങി നിൽക്കുമ്പോഴാണ്,സാക്ഷാൽ ചെറുത് രക്ഷക്കെത്തിയത്.ആ പുത്തി എനിക്ക് പോയതുമില്ല.ചെറുതേ,കാന്താരീ,റൊമ്പ താങ്ക്സ്.
ReplyDeleteപണിക്കർ സാറും ശങ്കരനാരായണനും പറഞ്ഞത് ഒന്നു തന്നെ!അവഗണിച്ചേക്കുക.പക്ഷേ ചെറുത് പറയുന്നത്.കവിതാന്ന് പറഞ്ഞിട്ട് ചവറെഴുതേണ്ട എന്നാണ്.അതെന്ന്യേ ഞാനും പറഞ്ഞുള്ളൂ.അതിനെ ഞങ്ങൾ വിടമാട്ടേൻ.
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി.
മാഷ് ബ്ളോഗിൽ പുതിയ ആളാണല്ലെ, അതോണ്ട് ഉള്ള പ്രശ്നമാണ്. എല്ലാവരും വരുമ്പോൾ ഇതുപോലെ പോസ്റ്റിടും, പിന്നീട് കാര്യങ്ങൾ ബോദ്ധ്യപ്പെടുമ്പോൾ മിണ്ടാതെയാകും.
ReplyDeleteഞാൻ കുറച്ച് പഴയ ലിങ്കുകൾ ഇടാൻ ശ്രമിച്ചു, കമന്റ് പബ്ലിഷ് ആവുന്നില്ല.
ഒരു വിമർശനം പെട്ടന്ന് തപ്പിയപ്പോൾ കിട്ടിയതാ.
ReplyDeleteഇതൊക്കെ നടന്നിട്ട് വല്ല കാര്യവും ഉണ്ടായോ?
:)
കണ്ടു. മനോഹരമായിരിക്കുന്നു.
ReplyDeleteടെമ്പ്ലേറ്റ് ഇഷ്ടപ്പെട്ടു വെച്ചതോ അതോ?
അറിവുള്ളവർ കവിതയെ തിരുത്തട്ടെന്നേ.
ReplyDeleteഅനിൽ, ഞാൻ ബ്ലോഗിൽ പുത്താപ്പുതിയതാണ്.അതിന്റെയൊരഹങ്കാരം മനസ്സിലാകുന്നുണ്ടല്ലേ?ഹി...ഹി.
ReplyDeleteഇതൊക്കെ കുറച്ച് കഴിയുമ്പോൾ തീരുമെന്നേ.ഒന്നു പച്ചപിടിച്ചോട്ടെന്ന്.
@മുരളിക: ടെമ്പ്ലേറ്റ് ഇഷ്ടപ്പെട്ടു വച്ചതു തന്നെ.എന്റെ മുഖത്തെക്കാൾ ഭംഗിയുണ്ട്.
@കുമാരൻ:നിർത്തി കുമാർജീ.അറിവുള്ളവർക്കു വിട്ടു.തിരുത്തട്ടെ...തിരുത്തട്ടെ.
സ്നേഹപൂർവ്വം വിധു
കണ്ടോ, ബോണ്‍സായ് പറയും എന്നറിഞ്ഞുകൊണ്ട് ആ പണിയൊക്കെ ഞാന്‍ എന്നേ നിര്‍ത്തി.
ReplyDeleteഎല്ലാവർക്കും നന്ദികൾ.അവസാനത്തെ കമന്റിന് ഒരു മറുമൊഴി:സോണിയുടെ കവിതകൾ അത്രക്കങ്ങ് മോശം പറയാവുന്നവയല്ല എന്ന് എന്റെ ആസ്വാദന നിലവാരം വച്ച് പറയുന്നു. പക്ഷേ അവയെല്ലാം തന്നെ ഒരേ ടൈപ്പ് ആയിപ്പോകുന്നോ എന്നൊരു തമിശം!ഹൃദയവും, പ്രണയവും......
ReplyDeleteഹോ!ഇതൊന്നും എനിക്ക് പിടിക്കാത്തതായതു കൊണ്ട് അതെല്ലാം മോശമെന്ന് പറയുന്നത് എന്റെ കുറ്റം.തുടരണം കേട്ടോ.നല്ല ശൈലിയാണ്.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി സ്നേഹപൂർവ്വം വിധു
ടൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം കരുതി, പേര് വയ്ക്കാത്ത ബ്ലോഗര്‍ ഞാന്‍-ന്‍റെ പേര് കവിത എന്നാണെന്ന് മാഷ് കണ്ടെത്തിയതാണെന്ന്. പണ്ട് ആ ഞാനും ഈ ഞാനും, നീല, ചുവപ്പ് എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ട ആളല്ലേ?
ReplyDeleteപിന്നെ ഞാന്‍ (എന്നെപ്പറ്റിയാണെ) എഴുതുന്ന പലതിനും കവിത എന്ന് പേര് കൊടുക്കാറില്ല, കുറച്ചെങ്കിലും ഒരു കവിതയുടെ നിലവാരം ഉണ്ടെന്നു സ്വയം തോന്നുന്നവയ്ക്ക് മാത്രമാണ് ആ ലേബല്‍ കൊടുക്കുന്നത്. മറ്റുള്ളവ ഇങ്ങനെയും ചിലത്, കുറിപ്പുകള്‍ എന്നൊക്കെ പറഞ്ഞാണ് പോസ്റ്റ് ചെയ്യുക. പക്ഷെ അഗ്രിഗേറ്ററില്‍ കയറ്റുമ്പോള്‍ അവിടെ ലേബല്‍ അപ്ഡേറ്റ്ചെയ്ത് കൊടുത്തില്ലെങ്കില്‍ എല്ലാംകൂടി പലവകയില്‍ പോകും.
പിന്നെ മാഷ് പറഞ്ഞപോലെ ചിലതൊക്കെ ഹൃദയവും പ്രണയവും വിരഹവും ആയിപ്പോകുന്നു. പ്രണയം അതിന്‍റെ എല്ലാ തീവ്രതയിലും അറിഞ്ഞ് ആസ്വദിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ആ ഓര്‍മ്മകള്‍ പോലും അതിമനോഹരം. ഒരിക്കലും പ്രണയിക്കാത്തവര്‍ക്കും പ്രണയത്തില്‍നിന്ന് കയ്പ് മാത്രം രുചിച്ചിട്ടുള്ളവര്‍ക്കും അത് ആസ്വദിക്കാന്‍ കഴിയില്ല. ഒരിക്കലും തേന്‍ കഴിക്കാത്ത ഒരാള്‍ക്ക് മറ്റൊരാള്‍ രുചിയോടെ തേന്‍ കഴിക്കുന്നതുകണ്ടാല്‍ ഒന്നും തോന്നില്ല. പാമ്പിനെയും പുഴുവിനെയും രുചികരമായി പാചകം ചെയ്ത് കഴിക്കുന്ന എത്രയോ ആള്‍ക്കാര്‍ ഉണ്ട്, നമുക്ക് അത് കണ്ടാല്‍ ഓക്കാനം വരും. ഇക്കാര്യവും അതുപോലെയൊക്കെത്തന്നെ.
ഇനി പോസ്റ്റിനെപ്പറ്റി. എന്‍റെ മുറ്റത്തെ ആനക്കൊട്ടിലില്‍ ഞാന്‍ രണ്ടു പശുവിനെയും മൂന്ന് ആടിനെയും നാലുപട്ടിയെയും ഒരു പോത്തിനെയും കെട്ടി. എന്നിട്ട് എല്ലാത്തിനെയും ആന എന്ന് വിളിച്ചു. ആര്‍ക്കാ പരാതി? അയല്‍ക്കാരും നാട്ടുകാരും വന്നുനോക്കി, എനിക്ക് വട്ടാണെന്ന് പറഞ്ഞു. ആയ്ക്കോട്ടെ, എന്താ ചേതം?
(ഇത് വാദിക്കാന്‍ വേണ്ടി പറഞ്ഞതാണ്. കവിതയെ കവിത എന്ന് വിളിക്കണമെങ്കില്‍ വൃത്തവും അലങ്കാരവും ഇല്ലെങ്കിലും അത്യാവശ്യം ആശയപ്പൊരുത്തവും മിനിമം ഇഴയടുപ്പവും വേണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.)