പേജുകള്‍‌

Thursday, August 04, 2011

വിശപ്പ്

അക്കൊല്ലത്തെ ഓണ സദ്യക്ക് കുത്തരിച്ചോറും, പതിന്നാല് കറികളും, രണ്ട് തരം പായസങ്ങളും ഉണ്ടായിരുന്നു. എന്നാൽ സദ്യയുണ്ടവരൊന്നും, നല്ലതു പറഞ്ഞില്ല. വിളമ്പിയതിൽ പാതിയും ഇലയിൽ ബാക്കി വച്ച് അവർ ഇലമടക്കി എഴുന്നേറ്റു. ഒരുക്കിയ ഭക്ഷണം കുറച്ച് കൂടി ബാക്കിയുണ്ട് . സംഘാടക സമിതി, ബാക്കിയുള്ള ഭക്ഷണം കുഴിച്ചു മൂടാനൊരുങ്ങുമ്പോൾ കന്നാസെന്നും കള്ളാസെന്നും പേരുള്ള രണ്ട് പെറുക്കി പിള്ളേർ അതു വഴി വന്നു. കുഴിച്ച് മൂടാനിരുന്ന ഭക്ഷണം അവർക്ക് നൽകാൻ തീരുമാനിച്ചു.  അടിപൊളിയായി വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന കന്നാസിനോടും,കള്ളാസിനോടും വെറുതെ ഒരു ചോദ്യം ആരോ ഒരാൾ ചോദിച്ചു:“ഇതിലെ പതിനാല് കറികളിൽ ഏതു കറിയാ കൂടുതൽ രുചികരം?” കന്നാസ് പറഞ്ഞു: പതിനഞ്ചാമത്തെ കറി!    “പതിനഞ്ചാമത്തെ കറിയോ? അതെന്ത്?” അയാൾ അതിശയം കൂറി.........................  കള്ളാസ് വ്യക്തമാക്കി: വിശപ്പ് !!

7 comments:

  1. പതിനാലാമത്തേ കറി....അതുകൊള്ളാം ..! ആകറിക്കുവേണ്ടിയാണല്ലോ ഈ പങ്കപ്പാടെല്ലാം..!!

    ReplyDelete
  2. വിശപ്പിന്റെ ശക്തിയും വൃതത്തിന്റെ ഭക്തിയും ഞാൻ തിരിച്ചറിയുന്നു. വിശക്കുന്നവർക്ക് എച്ചിലല്ല കൊടുക്കേണ്ടതെന്നും തിരിച്ചറിയുന്നു. ആശമസകൾ....... ഞാൻ ഈ ബോൺസായിക്ക് ചുവട്ടിൽ... വെയിൽ ചൂടിൽ.....

    ReplyDelete
  3. വളരെ നന്ദി,സർവ്വശ്രീ.മേല്‍പ്പത്തൂരാന്‍,sm sadique,ശങ്കരനാരായണന്‍ മലപ്പുറം,ലുങ്കി മലയാളി. വരൂ.പുതിയ പോസ്റ്റിട്ടിട്ടുണ്ട്. നമസ്കാരം

    ReplyDelete
  4. ഇന്നെന്താമ്മേ ചമ്മന്ത്യേള്ളോ, ന്ന് ചോദിക്കുമ്പൊ പണ്ട് കേട്ടിരുന്ന ഡയലോഗുണ്ട്. ചോറിന് കറി വെശപ്പാണ്. ചമ്മന്തിവേണ്ടെങ്കില്‍ കഴിക്കണ്ടാന്ന്.

    ReplyDelete
  5. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരിക എന്ന് വിധുചോപ്ര എന്ന പ്രശസ്ത ബ്ലോഗർ അമേരിക്കയിലോ മറ്റോ വച്ച് ഒരു പബ്ലിക് മീറ്റിൽ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ ഇവിടെ അതിന്റെ ആവർത്തനം!ചെറുത് പറഞ്ഞ ആ വാക്കുകൾ നോക്കൂ.എത്ര ശരി?
    ഇന്നലെകളിലെ പഞ്ഞമെല്ലാം മറന്ന് നാം മലയാളി കാണിക്കുന്ന പൊള്ളത്തരം ചില്ലറയൊന്നുമല്ല.തത്വചിന്താപരമായ നർമ്മം ഈ സദ്യയിൽ വിളമ്പിയതിന് ചെറുതിനൊരു വലിയ നന്ദി.

    ReplyDelete