നേതാവിനോട് അണികൾ ഒരുമിച്ച് ചോദിച്ചു: ഉറക്കെ വിളിക്കട്ടേ വിപ്ലവം ജയിക്കട്ടേ.....ന്ന്? നേതാവ് തിരിച്ച് ചോദിച്ചു: വിപ്ലവം വരാനിടയുള്ള വഴികളെല്ലാം അടച്ചിരിക്കുമല്ലോ......അല്ലേ? എങ്കിൽ വിളിച്ചോളൂ........വിപ്ലവം ജയിക്കട്ടേ......ന്ന്. അണികൾക്ക് ആളെക്കൊല്ലാൻ ആയുധങ്ങളെടുത്ത് കൊടുത്ത് നേതാവ് ഉൾവലിഞ്ഞു. അകത്ത് ചെന്ന് ഫോണെടുത്ത് നമ്പർ ഞെക്കി ചെവിക്ക് വച്ച് ആർദ്രമായി പറഞ്ഞു: പിള്ളേര് പോയി. ഞാനങ്ങ് വരുന്നുണ്ട് കേട്ടോ. താമസിയാതെ കൊട്ടാരം പോലൊരു കാർ, പോർച്ചിറങ്ങി പറന്ന് പോയി.
കണ്ണൂര് നിന്ന് സ്ഥലം മാറ്റം കിട്ടിയോ ?
ReplyDeleteഅഭിവാദ്യങ്ങള്‍...
ReplyDeleteവിപ്ലവം വരാനിടയുള്ള വഴികളെല്ലാം അടച്ചിരിക്കുമല്ലോ......അല്ലേ? ഹ്ഹ്ഹ് ആ ചോദ്യം ഇഷ്ടപെട്ടു. കൊള്ളാം
വരാതിരിക്കാന്‍ വഴിയടച്ച വിപ്ലവത്തിന് ആളെക്കൊല്ലി ആയുധങ്ങള്‍.
ReplyDeleteക്യാമറ മറയ്ക്കാന്‍ മുദ്രാവാക്യവും.
ഉം, ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കും...
ഇപ്പോള്‍ ജോലി കണ്ണൂര് അല്ലെന്ന ആവേശം വേണ്ട. ഒരു സ്പാം റിപ്പോര്‍ട്ടില്‍ തീര്‍ന്നുപോകാനെ ഉള്ളൂ, നമ്മുടെ ഈ ബ്ലോഗ് ഒക്കെ.
ഞാനിപ്പോഴും കണ്ണൂരിൽ തന്നെയാണ്.സ്പാമിൽ തീരും ബ്ലോഗാണെങ്കിൽ ചുമ്മാ തീർന്നു പോട്ടെ.ഒരിക്കൽ ഇത് ഇങ്ങനെ സ്പാമിൽ അലിഞ്ഞിരുന്നു. പിന്നെ തിരിച്ചു കിട്ടി.പക്ഷെ ജനനവും മരണവും ഓരോ തവണ മാത്രമാണെന്നു വച്ച് അങ്ങനെയങ്ങ് ആമത്തരം കാണിക്കാമോ? ഈ ജീവൻ അത്രക്കങ്ങ് മൂല്യവത്തൊന്നുമല്ല. പോട്ട് പുല്ല്.
ReplyDeleteസോണിമാർക്കും,ചെറുതിനും നന്ദി. വണക്കോം. സ്നേഹപൂർവ്വം വിധു
ആമമാര്‍ക്ക് കൊതുകുതിരി,
ReplyDeleteസൈക്കിള്‍മാര്‍ക്ക് ചന്ദനത്തിരി...
അല്ല, ഇതെന്താ ഈ സോണിമാര്‍ക്ക്?
ഈ പോസ്റ്റിൽ കമന്റിട്ട 2 ആൺകുട്ടികളുടെ പേരും ഒന്നായതു കൊണ്ട് സോണിമാർ എന്നും, ചെറുതിനെ ചെറുതെന്നും പറഞ്ഞെന്നു മാത്രം.
ReplyDelete(ആമമാര്‍ക്ക് കൊതുകുതിരി,
സൈക്കിള്‍മാര്‍ക്ക് ചന്ദനത്തിരി...
അല്ല, ഇതെന്താ ഈ സോണിമാര്‍ക്ക്?
സോണിമാർക്ക് പുകയുന്ന കൊള്ളിത്തിരി
പോരെ?)