പേജുകള്‍‌

Monday, September 26, 2011

ദി ഡിസ്പോസിബിൾ

അവൾക്കായി അവൻ ഒരു കപ്പ് മിൽമപ്പാൽ കാച്ചി വച്ചിരുന്നു.  മംഗലത്തിന്റന്ന്  രാത്രി  അവൻ അവൾക്കത് കുടിക്കാൻ കൊടുത്തു. 
അവൾ ചോദിച്ചു:  “ഇതെന്താ പഴയ കപ്പ്?  ഡിസ്പോസിബിൾ കപ്പില്ലേ?  എനിക്കിതൊന്നും  പരിചയവുമില്ല, ഇഷ്ടവുമില്ല.”


അവൻ അവൾക്ക്  അവളുടെ ആവശ്യമനുസരിച്ച്  ഡിസ്പോസിബിൾ കപ്പിൽ പാൽ നൽകി.
അവനും അവളും കല്യാണ വസ്ത്രങ്ങളെല്ലാം വേസ്റ്റ് ബേഗിലിട്ടു. രാത്രി എപ്പൊഴോ ലൈറ്റണഞ്ഞു.
രാവിലെ  അവന്റെയമ്മ വാതിൽ തുറന്ന്  മരുമകളെ  തിരക്കി.
അവൻ അലസമായി മുറിയുടെ മൂലയിലേക്ക്  വിരൽ ചൂണ്ടി. 
ഡിസ്പോസിബിളുകളുടെ കൂട്ടത്തിൽ മറ്റൊരു ഡിസ്പോസിബിളായി  അവൾ!

14 comments:

  1. ഒടുക്കത്തെ ഡിസ്പോസ്സിബിൾ സംസ്കാരമാണിന്നെന്ന് തോന്നുന്നു. അല്ലെങ്കിൽ എന്റെ ശരീരത്തിൽ കുത്താൻ 36 ഡിസ്പോസ്സിബിൾ സിറിഞ്ചുകൾ വാങ്ങേണ്ടി വരുമായിരുന്നോ? എന്റെ ശരീരത്തിൽ നിന്ന് എനിക്ക് എന്തു അസുഖമാണ് പകരുക? അതു കൊണ്ട് ഒരാൾക്ക് മാത്രം ഉപയോഗിക്കാനുള്ള സിറിഞ്ചുകളെങ്കിലും പല തവണ ഉപയോഗിക്കാൻ നിയമ ഭേദ ഗതി വേണ്ടേ?

    ഇങ്ങനെ ഒരു കഥയെഴുതാൻ തോന്നിയത് എന്റെ മാത്രം കുറ്റമല്ലെന്ന് ഇപ്പോൾ തോന്നുന്നില്ലേ?

    ReplyDelete
  2. എഴുത്ത് കൊള്ളാം .....
    എങ്കിലും എഴുതി എഴുതി ഇതൊരു ഡിസ്പോസിബിള്‍ ബ്ലോഗ്‌
    ആകാതെ നോക്കിക്കോ.

    ReplyDelete
  3. ഡിസ്പോസിബിൾ കഥ നന്നായി,,
    ഇനി കമന്റിനെക്കുറിച്ച്...
    ഏതാനും വർഷം മുൻപ് ഒരാൾക്ക് തുടർച്ചയായി ഉപയോഗിക്കാവുന്ന സിറിഞ്ചുകൾ ഉണ്ടായിരുന്നു. ഓരോ തവണ ആശുപത്രിയിൽ പോകുമ്പോഴും സിറിഞ്ച് എടുത്തിരുന്നു. 36 മാത്രമല്ലെ ഉള്ളൂ...
    പിന്നെ ആ നാരദനെ സൂക്ഷിക്കുക,,,

    ReplyDelete
  4. ബോൺസായ് കാണാം.

    ആദ്യകാലത്ത് എന്റെ ഫോട്ടോബ്ലോഗിൽ അനേകം ബോൺസായികൾ ഉണ്ടായിരുന്നു. അതിലൊന്ന് അയക്കുന്നു.

    ReplyDelete
  5. nice story but... is it possible to dispose ......? :)

    ReplyDelete
  6. സ്വന്തം ദേഹത്ത് കുത്താന്‍ ആണെങ്കിലും പുതിയ സിറിഞ്ചു വാങ്ങുന്നതാണ് നല്ലത് .ഇന്‍ജക്ഷന്‍ നല്‍കുന്നവരുടെ വിരലുകളില്‍ നീഡില്‍ ‍ ടിപ് പ്രിക്കിംഗ് മൂലം പോലും രോഗം പകരാം.പിന്നെ ഡിസ്പോസിബിള്‍ സിറിന്‍ഞ്ചു മുന്‍പ് ഡിസ്പോസ് ചെയ്തത് തന്നെയാവാം എന്ന് ഈയിടെ ഒരിടത്ത് വായിച്ചു . ഇത് പറഞ്ഞപ്പോള്‍ ഒരു ക്യാപ്ഷന്‍ ഓര്‍മ്മ വന്നു If you feel safety is too expensive
    try accident. കഥ കൊള്ളാം

    ReplyDelete
  7. ഡിസ്പോസിബിള്‍... ഇപ്പോള്‍ അതാണ്‌ പോസിബിള്‍

    ReplyDelete
  8. എല്ലാവർക്കും നന്ദി,നമസ്തേ.
    *@നാരദൻ: ഞാനിവിടെ അടങ്ങി ഇരിക്കുന്നത് കൊണ്ട് താങ്കൾ പറഞ്ഞ പോലൊരു അപകടം പ്രതീക്ഷിക്കുന്നില്ല.താങ്കൾ ഈ കറങ്ങി നടത്തം നിർത്തുന്നത് നന്നായിരിക്കും. പഴേ കാലമല്ല.

    **@മിനി ടീച്ചർ: ഒരു ബോൺസായ് കിട്ടി. പിന്നെ നാരദനെ എനിക്ക് പണ്ടേ അറിയാം.പണ്ടത്തെ പേർ ഞാൻ എന്നായിരുന്നെന്ന് മാത്രം.ആ പേർ കാരണം എനിക്കൊരു പോസ്റ്റിടേണ്ടതായും വന്നിരുന്നു ഒരിക്കൽ! മൂപ്പർ പറയുന്നത്,എന്നെ സൂക്ഷിക്കണം എന്നാണ്.

    ***@സോണി: nice story but... is it possible to dispose ......? :) അല്ലാ എന്താ ഉദ്ദേശ്യം? കല്യാണം തീരുമാനിച്ചതല്ലേയുള്ളൂ? ഇപ്പോഴേ ഇതൊക്കെ പഠിച്ചു വയ്ക്കണോ?
    അടി.......അടി......ങാ....!

    ****@മൈ ഡിയർ മല്ലു: എല്ലാം കൂടി കൻഫ്യൂഷനാക്കി.......!
    *****@സുരേഷ് കീഴില്ലം: ട്രൈ റ്റു മെയ്ക് ഇറ്റ് പോസ്സിബിൾ റ്റു ഡിസ്പോസ് ദോ ഫീൽ ഇമ്പോസ്സിബിൾ..........ഹാവൂ!

    ReplyDelete
  9. http://vidhuchoprascolumn.blogspot.com/2011/06/blog-post_25.html
    ഈ ലിങ്കും പിടിച്ച് കയറിയാൽ നേരത്തെ പറഞ്ഞ പോസ്റ്റിലെത്താം!

    ReplyDelete
  10. ഒരു രാത്രിയുടെ ഡിസ്പോസിബിള്‍ ഉപയോഗത്തിന് വേണ്ടിയായിരുന്നെങ്കില്‍ എന്തിനാ അയാള്‍ ഇത്ര കഷ്ടപ്പെട്ട് കല്യാണം കഴിച്ചത്? പിന്നെ, അയാളുടെ അമ്മയെ കണ്ടാല്‍ ഒന്ന് കരുതിയിരിക്കാന്‍ പറഞ്ഞോളൂ.

    കാര്യമൊക്കെ കൊള്ളാം. പക്ഷെ ചില പോസിബിളുകള്‍ കാണുമ്പോള്‍ ഡിസ്പോസിബിള്‍ ആയിരുന്നെങ്കില്‍ എത്ര നന്നെന്നു തോന്നിപ്പോയിട്ടുണ്ട്.

    പിന്നെ, മിസ്റ്റര്‍ ചോപ്രാ, താങ്കള്‍ ഈ എഴുതിയത് അസൂയ കൊണ്ടല്ലേ? അങ്ങനെയുള്ള സുന്ദരമായ ലോകം ആയിരുന്നെങ്കില്‍ എന്ന്. എന്നാലും താങ്കളുടെ കണക്കില്‍ ഭാര്യയെ രണ്ടോ മൂന്നോ വര്‍ഷമൊക്കെ സഹിക്കാമല്ലേ? (എന്നെങ്കിലും അവരെ കാണുമ്പൊള്‍ ചോദിക്കണം, നിങ്ങളെ രണ്ടോ മാസമെങ്കിലും സഹിക്കാന്‍ പറ്റുമായിരുന്നോ എന്ന്).

    ReplyDelete
  11. ഞാനൊന്നും പറയുന്നില്ലേ...പറഞ്ഞാല്‍ എന്നെയും ദിസ്പോസ് ചെയ്താലോ???

    ReplyDelete
  12. ഡിസ്പോസിബിള്‍ യുഗം അല്ലെ .
    കൊള്ളാം കുഞ്ഞു കഥ

    ReplyDelete
  13. hai... Mr... Chopra.......... Impossible............hai... Mr... Chopra.......... Impossible............

    ReplyDelete