ദ്രൌപദിയെന്ന ക്ഷത്രിയപ്പെണ്ണിന് ഒരേ നിർബന്ധം- സുന്ദരനായ ഗന്ധർവ്വന്റെ ഹൃദയം അവൾക്ക് വേണം!
അവളുടെ ഭീമനെന്ന രണ്ടാം ഭർത്താവ് അവളെ വളരെയധികം സ്നേഹിച്ചിരുന്നു. അവൻ അവൾക്ക് സ്വന്തം ഹൃദയം പറിച്ചെടുത്ത് കൊടുത്തിട്ട് പറഞ്ഞു: ഇതാ നീയാവശ്യപ്പെട്ട ഗന്ധർവ ഹൃദയം.
ദ്രൌപദി അത് പുഞ്ചിരിയോടെ സ്വീകരിച്ചു.
അവളുടെ പുതിയ പുതിയ ദുരകൾക്ക് വേണ്ടി പാഞ്ഞ് നടക്കുമ്പോൾ ഭീമൻ ഒരു ദിവസം അതു കണ്ടു. തലേന്ന് പെയ്ത മഴയിൽ കുതിർന്ന് ,മണ്ണിൽ മുളച്ച, തന്റെ ഹൃദയം! ദ്രൌപദി ഉപേക്ഷിച്ച തന്റെ ഹൃദയം!!
പിന്നീട് ഹൃദയം വളർന്ന് വന്മരമായി. അത് പൂത്തു, കായ്ച്ചു. അതിൽ നിറയെ ഹൃദയങ്ങൾ വിളഞ്ഞു.
ഒരു ദിവസം ഭീമനും ദ്രൌപദിയും ഒരുമിച്ച് ആ മരച്ചോട്ടിലൂടെ നടക്കുമ്പോൾ അവൾ, താഴേ വീണു കിടന്നിരുന്ന ഹൃദയങ്ങളെ ചവിട്ടി മെതിക്കാൻ തുടങ്ങിയപ്പോൾ ഭീമൻ സന്താപത്തോടെ പറഞ്ഞു: അതിൽ ചവിട്ടരുത് . അത് എന്റെ ഹൃദയമാണ്!
അവൾ പിന്നെയും കായ്കൾ ചവിട്ടി നടന്നുപോകുമ്പോൾ ഭീമൻ അവളുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു: “അരുത്. അരുത് .പുറമേ അത് എന്റെ ഹൃദയമാണ്. പക്ഷേ അതിനകത്ത്.........നീയാണ്!!!”
"തലേന്ന് പെയ്ത മഴയിൽ കുതിർന്ന് ,മണ്ണിൽ മുളച്ച, തന്റെ ഹൃദയം"
ReplyDelete-ഇതെനിക്ക് ഇഷ്ടമായി.
ഉമ്മകള്‍ കായ്ക്കുന്ന ഉമ്മമരത്തെപ്പറ്റി ഒരു പോസ്റ്റ് കണ്ടിട്ടുണ്ട്. ദാ, ഇവിടെ -
http://allipazhangal.blogspot.com/2011/07/blog-post.html
ഇത് ഹൃദയങ്ങള്‍ കായ്ക്കുന്ന ഹൃദയമരം... കൊള്ളാം...
പ്രേമലേഖനം ?
ReplyDeleteനന്ദി സോണി, നന്ദി ശ്രീ ഞാൻ
ReplyDeleteഇതെന്റെ ഒരു നല്ല സുഹൃത്തിന്റെ കവിതയിൽ നിന്ന് ഭാവം മാത്രം പറിച്ചെടുത്ത് പടച്ചത്!
ശ്രീ.ഞാൻ പറഞ്ഞതു പോലെയും ഇതിനെ കാണാം.
ആഗ്രഹിക്കുന്നത് കിട്ടാത്തതു പോലെ തന്നെ പ്രയാസകരമാണ്, വച്ച് നീട്ടുന്നത് വാങ്ങാതിരിക്കുന്നതും. വാങ്ങിയത് വലിച്ചെറിയുന്നത് അതിലും കഷ്ടം.
പരിധിയിൽ കവിഞ്ഞാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതല്ലേ?
പണികിട്ടും!
ഈ തലക്കെട്ട് കണ്ട് ആരുടേലും കണ്ണ് പോയാൽ കുഴപ്പമാകുമേ..
ReplyDeleteപുറമേ അത് എന്റെ ഹൃദയമാണ്. പക്ഷേ അതിനകത്ത്.........നീയാണ്
ReplyDeleteexcellent
ഹൃദയമരത്തിന്റെ ഒരു കൊമ്പുകിട്ടുമോ..... വളർത്താനാ.... ഒരു ബോൺസായ്.....
ReplyDelete"അതിൽ ചവിട്ടരുത് . അത് എന്റെ ഹൃദയമാണ്!"
ReplyDeleteനല്ല രചന
നന്നായിട്റ്റ് ഉണ്ട് മാഷേ ഞാന്നായിട്ടു പുതിയ വാചകങ്ങളോന്നും പറയുന്നില്ല സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു
ReplyDeleteന്നാലും ഭീമനേകൊണ്ട് കാലേല്‍ പിടിപ്പിക്കണ്ടാരുന്നൂ.
ReplyDeleteഎഴുത്ത് ഇഷ്ടപെട്ടു. കൊള്ളാം!
ഇതിലും കാര്യമായി ഇഷ്ടക്കേടൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ല.എന്നാലും ചെറുതിനെന്തോ ഒരു സംശയം പോലെ!
ReplyDeleteഅതങ്ങ് തീർക്കാം. നമ്മുടെ ചെറുതല്ലേ?
ചില സ്ത്രീകളുടെ ദുര അങ്ങനെയാണ്.കാലു പിടിച്ചു പറഞ്ഞാലും അംഗീകരിക്കാത്ത അഹന്തയുടെയും അത്യാർത്തിയുടെയും പര്യായങ്ങൾ.അത് ഭീമനായാലും ആരായാലും കണക്ക് തന്നെ.സ്നേഹം അറിഞ്ഞ് ദാനം ചെയ്യാൻ ഭീമനും പഠിക്കേണ്ടിയിരിക്കുന്നു.അല്ലേൽ ഇതു പോലെ ടെൻഷിക്കൊണ്ട് നടക്കാം.അല്ലേ?
അതെ, വേണ്ടാത്തവര്‍ക്ക് പിന്നാലെ കൊണ്ടുപോയി കൊടുക്കരുത്, സ്നേഹം എന്നല്ല, ഒന്നും.
ReplyDeleteഇത് വായിക്കുമ്പോള്‍ എം.ടി.യുടെ രണ്ടാമൂഴം തന്നെ മനസ്സില്‍ തെളിയുന്നു.എന്നാലും സ്ത്രീകളെ ഇങ്ങിനെ അടച്ചാക്ഷേപിക്കല്ലേ....പണി കിട്ടും മോനെ.....( ഒരു നിരാശ കാണുന്നു വരികളില്‍ )
ReplyDeleteഹാർട്ടിനെ ഹർട്ടാക്കുന്ന ജന്മങ്ങൾ അല്ലേ
ReplyDeleteരണ്ടാമൂഴം ആണ് ഭീമനോട് സ്നേഹം തോന്നിച്ചത്, അത് തന്നെ മനസ്സില്‍ വരുന്നു.
ReplyDeleteരണ്ടാമൂഴത്തിനൊപ്പം വയ്ക്കല്ലേ ഈ മൂന്നാംതരത്തിനെ.
ReplyDeleteഭീമന്‍ ഒരു പച്ച മനുഷ്യനാണ് ..അത് കൊണ്ട് തന്നെ ഭീമനെ ആരും ആരാധിക്കുന്നില്ലല്ലോ .കഥ നന്നായി.
ReplyDelete