കണ്ണൂരിലെ പെണ്ണുങ്ങൾ എട്ടാം മാസത്തിനു മുൻപേ പ്രസവിക്കുന്നതിൽ നിപുണരാണെന്ന് ആരോ അമേരിക്കയിലെ സായിപ്പിനോട് പറഞ്ഞു പോലും. സമയത്തിന്റെ ദൌർബല്യവും, ദൌർലഭ്യതയും ഒഴിവാക്കാൻ അമേരിക്കൻ പെണ്ണുങ്ങളെ പ്രാപ്തരാക്കാൻ പ്രസവകാലം കുറക്കുന്ന വിഷയത്തിൽ വേഗം ഒരു ഗവേഷണം നടത്തി പ്രബന്ധമെഴുതാൻ രണ്ട് മദാമ്മ മാർ പ്ലെയിനും പിടിച്ച് ഇങ്ങോട്ട് വന്നു-നുമ്മട കണ്ണൂർക്ക്!
മദാമ്മച്ചിമാർ വളരെ വേഗം പ്രബന്ധം തയ്യാറാക്കി മടങ്ങി. പ്രബന്ധം വായിക്കാൻ വ്യഗ്രത കാട്ടിയ അമേരിക്കൻ പ്രഗ്നിണികൾ നിറവയറ്റത്തടി കിട്ടിയതു പോലെ
വാ പൊളിച്ചു നിന്നു പോയി!
എന്താ കാര്യം?
പ്രബന്ധത്തിൽ അഞ്ചാറ് ഫോട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം കണ്ണൂരിലെ റോഡുകളുടേതായിരുന്നു! ചിത്രങ്ങൾ എല്ലാം സംസാരിക്കുന്നവയായിരുന്നു.
മദാമ്മച്ചിമാർ വളരെ വേഗം പ്രബന്ധം തയ്യാറാക്കി മടങ്ങി. പ്രബന്ധം വായിക്കാൻ വ്യഗ്രത കാട്ടിയ അമേരിക്കൻ പ്രഗ്നിണികൾ നിറവയറ്റത്തടി കിട്ടിയതു പോലെ
വാ പൊളിച്ചു നിന്നു പോയി!
എന്താ കാര്യം?
പ്രബന്ധത്തിൽ അഞ്ചാറ് ഫോട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം കണ്ണൂരിലെ റോഡുകളുടേതായിരുന്നു! ചിത്രങ്ങൾ എല്ലാം സംസാരിക്കുന്നവയായിരുന്നു.
ഹ..ഹ.. അത് കലക്കി...
ReplyDeleteനോമും മീറ്റിനു വന്നപ്പോൾ അതനുഭവിച്ചറിഞ്ഞതാണ്. പെണ്ണും ഗർഭിണിയും അല്ല്ലാത്തതിനാൽ നോം പ്രസവിച്ചില്ല.
ReplyDeleteആ മദാമ്മച്ചിമാര്‍ കണ്ണൂര്‍ എത്തിയോ? ഞാന്‍ കേട്ടത് വടകരയിലുള്ള ഏതോ കുഴിയില്‍ വീണു നട്ടെല്ലോടിഞ്ഞു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണെന്നാണ്.
ReplyDelete@ സജിം തട്ടത്തുമല :)
ReplyDeleteഅങ്ങനെ ആണെങ്കില്‍ മൂത്രത്തില്‍ കല്ലുള്ളവരെ കൂടി ആവഴിയില്‍ വിട്ടാല്‍ മതി തന്നെ ഇളകി പൊക്കോളും
ReplyDelete:)
പ്രബന്ധകാരന്റെ എല്ലോക്കെ യഥാസ്ഥാനത്ത് തന്നെ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു.....
ReplyDelete@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage: കലക്കി.അതാണ് മാഷേ ബുദ്ധിയുള്ള കണ്ടുപിടിത്തം
ക്ഷിപ്ര പ്രസവം എന്നായാൽ നന്നായിരിക്കും,
ReplyDeleteഅപ്പോള്‍ അമേരിക്കയിലും ഇനി കണ്ണൂരിലെ പോലത്തെ റോഡുകള്‍ വരുമായിരിക്കും അല്ലെ..അങ്ങനെ കണ്ണൂര്‍ പുരാണം അമേരിക്ക വരെ എത്തി..
ReplyDeleteഅപ്പൊ മീറ്റ് നടത്തിപ്പൊക്കെ തീര്‍ന്ന് പിന്നേം ബോണ്‍സായീംകൊണ്ട് എത്തീലെ. മീറ്റിനു മുമ്പുണ്ടായിരുന്ന പല്ല് എല്ല് ഇത്യാദി സംഭവൊക്കെ പണ്ടത്തേപോലെ ഉണ്ടല്ലോ ലെ ;)
ReplyDeleteഇതാണ്, നുമ്മ കോടികള് മു(ട)ക്കി ഒരു കണ്ടുപിടിത്തം നടത്ത്യാല് അപ്പൊ അതടിച്ച് മാറ്റും ഈ അമേരിക്ക.
കഴിഞ്ഞ പോസ്റ്റില്‍ കണ്ണൂരിലെ റോഡുകളെ കുറിച്ച് ഇതേ വരികള്‍ ഉണ്ടായിരുന്നു. അതിനെ പിടിച്ചു ഒരു കഥയാക്കി അല്ലെ കൊള്ളാം.പിന്നെ അന്ന് ലിങ്ക് അയച്ചു തന്നതിന് താങ്ക്സ് .
ReplyDeleteമീറ്റിന് ‘പ്രഗ്നിണികൾ ‘ആരും ഇല്ലാതിരുന്നത് നന്നായി..!
ReplyDelete@ പണിക്കര്‍ജി-അതിന് പാറമടയില്‍ പോയി നിന്നുകൊടുത്താല്‍ പോരേ..
ബാക്കി അവരു ചെയ്തോളും..ഹല്ലപിന്നെ..!
ഹ ഹ ഹാ, കണ്ണൂര്‍ മാത്രമല്ല, കേരളം മൊത്തം അങ്ങെനെ തന്നയ,.. വിമര്‍ശനം+നര്‍മം=ക്ഷിപ്ര പ്രബന്ധം!
ReplyDeleteനന്നായിട്ടുണ്ട്...
നന്നായി, ക്ഷിപ്രപ്രബന്ധം...
ReplyDelete