പുഴ മെലിഞ്ഞുകൊണ്ടിരുന്നു.
പരിമിതിയുടെ ഒതുങ്ങലുകളിലേക്ക്
തിരുകിവച്ച പുതുമകളിൽ,
ചോദ്യം ചെയ്യപ്പെട്ട പ്രസക്തിയിൽ
ആകുല ചിത്തയായി,
പുഴ പിന്നെയും ഒതുങ്ങിപ്പതുങ്ങിപ്പിൻ വാങ്ങി.
പുതുപ്പണക്കൊഴുപ്പിന്റെ ത്രസിപ്പു പകർന്ന
ആവേശവുമായി ചിലർ
പുഴയെ രക്ഷിക്കാൻ ചാടിയിറങ്ങി.
കവലയിലെ ഇരുകാൽത്തൂണുകളിൽ
പിടിപ്പിച്ച ഫ്ലെക്സ് ബോർഡിൽ
അവർ ഒപ്പ് ശേഖരണം തുടങ്ങി.
മഴ വന്നു.
വെള്ളപ്പാച്ചിലിൽ ഒപ്പു പേറിയ
ഫ്ലെക്സൊലിച്ച് പോയി.............പുഴയിലേക്ക്!
പാവം പുഴ!അതോ നമ്മളോ?
ReplyDeleteഅല്ലെങ്കിലും ബാക്കിയുള്ള പുഴയില്‍ ഇപ്പോള്‍ ഫ്ലെക്സ് പോലെയുള്ള മാലിന്യങ്ങളെ ഉള്ളൂ....
ReplyDeleteവിധിവൈപരീത്വം അല്ലാതെന്തു പറയാന്‍....
ReplyDeleteഅത്ര വലിയ മഴ ഒന്നും ഇനി പെയ്യില്ല
ReplyDeleteഇനി അഥവാ പെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ അതു നിര്‍ത്തിക്കാനും അതിനിടയില്‍ ഒരു ഗോവര്‍ദ്ധനം തിരുകാനും ആണൊ പാട്
ഇന്നത്തെ കൃഷ്ണന്‍ മാര്‍ക്ക്
പാവം പുഴ!നമ്മളും:(
ReplyDeleteഒരു മഴ പെയ്യുമ്പോഴെങ്കിലും
ReplyDeleteപുഴ, പുഴയാവുന്നുണ്ടല്ലോ,
അതുകണ്ട് മഴയുടെ ഉള്ളും നിറയുന്നുണ്ടല്ലോ,
അതുതന്നെ....
ഇനി ഇത്രയെങ്കിലുമൊക്കെ ഉണ്ടാവുന്നത് തന്നെ വലിയ കാര്യം.
"ഇനിയും വരള്‍ച്ചയാണെങ്കിലെന്തൊരിക്കല്‍ നീ
നുകര്‍ന്നീലയോ വീണ്ടും പ്രേമത്തിന്‍ മധു സഖീ..."
(പ്രസിദ്ധകവയിത്രിയുടെ വരികള്‍)
പ്രകൃതിക്കു വേണ്ടിയെന്ന് പേരിട്ട് ചെയ്യുന്ന പ്രവൃത്തികൾ പോലും പരിസ്ഥിതി നാശത്തിനു കാരണമാകുന്നല്ലോ എന്ന്,
ReplyDeleteപുഴ സംരക്ഷണത്തിനായി ഒരു സംഘടന (തലശ്ശേരിയിൽ)വച്ച ഫ്ലക്സ് ബോർഡ് കണ്ടപ്പോൾ തോന്നിപ്പോയി. അതിങ്ങനെ ഒരു പോസ്റ്റാക്കിയതാണ്. പരിസ്ഥിതിക്കു വേണ്ടി ഫ്ലക്സ്, സമാധാനത്തിനു വേണ്ടി യുദ്ധം.................
സ്നേഹപ്രകടനം ഇത്രക്കങ്ങ് ക്രൂരമായാൽ?
പാവം പുഴ..........നമ്മൾ!
ഭാരതപുഴയുടെ അയല്‍വാസിയായ ഞാന്‍ എന്ത് പറയാന്‍...പണ്ട് ഒരു സാരി പോലെ ഭൂമിയെ ഉടുപ്പിച്ചിരുന്ന പുഴയിന്ന് നേര്‍ത്ത് നേര്‍ത്ത് ഒരു അരഞ്ഞാണചരട് പോലെ ആയിരിക്കുന്നു...നഗ്നയാക്കപെട്ട ഭൂമിയുടെ നിലവിളി ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നു..
ReplyDeleteഇതിനിടെ മറന്നൂടാത്ത ഒന്നു മറന്നു. നന്ദിയുണ്ടെല്ലാരോടും.ഒപ്പം ആശയങ്ങളിൽ വിയോജിപ്പ് തോന്നുന്നുവെങ്കിൽ തുറന്ന് പറയണമെന്ന് അപേക്ഷിക്കുന്നു
ReplyDeleteഎല്ലാ വൃത്തികേടുകളും അവസാനം പുഴയിലേക്ക് തന്നെ...കാലിക പ്രസക്തമായ പോസ്റ്റ്.
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteപുഴയോടുപമിച്ചത്...
നന്നാക്കലും സഹായവും ഒക്കെ ഒരു വഴിക്ക് ...
ജീവിതവും പരിസ്ഥിതിയും ഇണങ്ങി ചേരുമ്പോള്‍ ...
സഹായഹസ്തങ്ങള്‍ക്കിടയില്‍ ...
ബലിയാടാവുന്ന പുഴകള്‍ ...
എല്ലാ നന്മകളും ....
paavam puzha...rakshikkanaavatha vidham nasichu poyi
ReplyDeleteപുഴ ഒഴുകട്ടെ.....
ReplyDeleteവിധുവിന്റെ ആകുലത സത്യം തന്നെ ......സസ്നേഹം
ReplyDeleteവെള്ളപ്പാച്ചിലിൽ ഒപ്പു പേറിയ
ReplyDeleteഫ്ലെക്സൊലിച്ച് പോയി.............പുഴയെത്തേടി!
ബൂലോഗ സംഘാടകനെ ഒന്ന് കാണാൻ വന്നതാണ് കേട്ടൊ ഭായ്
ReplyDeleteവിധുമാഷായതോണ്ട് ഇത് മിനികഥ എന്ന പേരില്‍ ജനിച്ചു. അല്ലായിരുന്നെങ്കില്‍ കവിത എന്ന ലേബല്‍ കണ്ടേനെ ഇതിനു ചുവട്ടില്‍. നല്ലൊരു ആശയം ഉള്ളതുകൊണ്ട് കമന്‍റുകളും പ്രവഹിക്കും. ആ.....കൈവിട്ട് പോയി :)
ReplyDeleteകൊള്ളാം മാഷേ. യാത്ര തുടരുക. കാണാം
പൊതുവെ ഇതെല്ലാവർക്കുമിഷ്ടപ്പെട്ടെന്നു തോന്നുന്നു.ശുക്രിയ അറിയിക്കട്ടാദ്യം!
ReplyDeleteചെറുതേ,നമ്മളെല്ലാം കൂടി പുഴയെ കൊന്നതാണിവിടെ പ്രമേയം. കവിതയെ കൊല്ലാക്കൊല ചെയ്യുന്നത് മുറക്ക് നടക്കുന്നുണ്ടല്ലോ. ഞാനും പങ്കാളിയാകണോ ആ രക്തത്തിൽ?
എല്ലാം വഹിക്കാൻ പുഴ പിന്നേയും ബാക്കി..!
ReplyDeleteഒരിക്കല്‍ കൂടി ഒപ്പ് ശേഖരിക്കാം, മഴ ഊര്‍ധ്വന്‍ വലിച്ചു തുടങ്ങി!!
ReplyDelete