പേജുകള്‍‌

Sunday, October 02, 2011

റിമോട്ട് കൺട്രോൾ

അയാളുടെ പ്രധാന പ്രശ്നം അയാളുടെ ഭാര്യക്ക് അയാളെ 
സംശയമാണെന്നതായിരുന്നു.   ഭാര്യയെ പേടിച്ച്  കൃത്യം അഞ്ച് മണിക്ക് തന്നെ 
ആപ്പീസും വിട്ട് വീട്ടിലേക്കോടുന്ന അയാൾ  ഒന്നിനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് 
സുഹൃത്തുക്കൾ അയാളോട് പിണക്കമായി. അയാളും വിഷമിച്ചു. ഈശ്വരാ കൃത്യ സമയത്തിനു തന്നെ വീട്ടിലെത്തിയില്ലെങ്കിൽ എല്ലാം കുഴയുന്നതു കൊണ്ട്  സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം പോലും കമ്പനികൂടാനോ ഒരല്പ സമയം വെടി പറഞ്ഞിരിക്കാനോ പോലും പറ്റുന്നില്ലല്ലോ എന്ന് അയാൾ ആത്മാർത്ഥമായി വിചാരം കൊണ്ടു.
പക്ഷേ എന്തു ഫലം!
ഭാര്യ ഒരു പൊടി കൂട്ടാക്കുന്നില്ല.. കൃത്യ സമയത്തിന് തന്നെ വീട്ടിലെത്തിക്കൊള്ളണം എന്ന കർശന നിലപാട് തന്നെ.  ഈ മെയിലുകളും എസ്സെമ്മെസ്സുകളും പരിശോധിക്കുന്നതും,ഇടക്കിടെ ഫോൺ ചെയ്യുന്നതും മാത്രമല്ല,സുഹൃത്തുക്കളെ വിളിച്ച് അയാളെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നതും അവൾ പതിവാക്കിയതോടെ പെൺകോന്തൻ എന്നൊരു പേരും അയാൾക്ക് കിട്ടി. അദർ   പെണ്ണുങ്ങളുമായി അയാൾക്ക് റോങ്ങായിട്ടെന്തോ ‘ഇത് ’ ഉണ്ടെന്ന് അവൾക്കൊരു ഉൾവിളിയുണ്ടായി. അതിന്റെ കാര്യ കാരണങ്ങളൊന്നും പുറം ലോകം അറിഞ്ഞിട്ടില്ലിനിയും.
ഒരു ദിവസം സുഹൃത്തായ ടൈപ്പിസ്റ്റിന്റെ വീട്ടിൽ ഒരു പാർട്ടിക്ക് പോകാൻ അയാൾക്ക് ക്ഷണം കിട്ടി. ടൈപ്പിസ്റ്റിന്റെ  വിവാഹ ബന്ധനം വേർപെടുത്തിക്കൊടുത്തു കൊണ്ടുള്ള കോടതി വിധിയോടുള്ള  സന്തോഷണിക്കേഷന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. ഞാൻ വരുന്നില്ല എന്ന് അയാൾ പറഞ്ഞതും, സുഹൃത്തുക്കളെല്ലാം കൂടി അയാളെ ചറാന്നും, പറാന്നും ചീത്ത പറയാൻ തുടങ്ങി.
 വിവാഹമോചനം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. ഇത് ആഘോഷിക്കാൻ കൂടെ കൂടാത്തവൻ മനുഷ്യനാണോ? നീയെന്തു പറഞ്ഞാലും അന്ന്, പാർട്ടിക്ക് നിന്നെയും കൊണ്ടേ ഞങ്ങൾ പോകൂ എന്ന് കൂട്ടുകാർ  അയാളോട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ പാർട്ടിയുടെ ദിവസമെത്തി. വൈകുന്നേരം വേഗം വീട്ടിലെത്താനായി അയാൾ ഫയൽ മടക്കി എഴുന്നേറ്റതും  കൂട്ടുകാർ ചാടി വീണു. അവരയാളെ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അയാൾ ഉച്ചത്തിൽ കരഞ്ഞു: എനിക്ക് മൂത്രമൊഴിക്കണം!
വണ്ടി നിറുത്തിയിട്ട് സുഹൃത്തുക്കൾ പറഞ്ഞു: എന്നാൽ വേഗം പോയി ഒഴി
അയാൾ പറഞ്ഞു: ഇവിടെങ്ങും പറ്റില്ല,എനിക്ക് വീട്ടിൽ പോണം.പോയേ പറ്റൂ
ഇവിടെന്താ ഒഴിയില്ലേ? എന്നും പറഞ്ഞ് സുഹൃത്തുക്കൾ അയാളെ പിടിച്ച് ആൺ ബാത്ത് റൂമിൽ കൊണ്ടു പോയി എന്നിട്ട് പാന്റിന്റെ സിബ്ബ് വലിച്ച് താഴ്ത്താൻ നോക്കി. അയാൾ നിലവിളിക്കുകയാണ്-എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞ്
ആരു ശ്രമിച്ചിട്ടും പാന്റിന്റെ സിബ്ബ് അഴിയുന്നില്ല. എല്ലാരും തോറ്റപ്പോൾ അയാൾ പറഞ്ഞു: ഇത് അങ്ങനെയൊന്നും അഴിയില്ല വീട്ടിലെത്തിയാലേ അഴിയൂ.. സിബ്ബിന്റെ പാസ്സ് വേഡ് അവൾക്കേ അറിയൂ . അതു കൊണ്ടാ ഞാനെപ്പോഴും നേരത്തെ തന്നെ വീട്ടിൽ പോകുന്നത്. അല്ലാതെ നിങ്ങളോടെനിക്ക്…………….പറച്ചിൽ കരച്ചിലിലേക്ക്  ലൈൻ മാറ്റി അയാൾ യാചനാപൂർവ്വം സുഹൃത്തുക്കളെ നോക്കി.
  സുഹൃത്തുക്കൾ കറന്റടിച്ചതു പോലെ നിന്നു പോയി. ഇതി കർത്തവ്യതാ ഫൂളുകളായി............!!!

21 comments:

  1. മീറ്റിനു പോകാന്‍ കരഞ്ഞു കാലുപിടിച്ചു വാങ്ങിയ പാസ്വേര്‍ഡ്‌ വീണ്ടും മാറ്റിയോ?
    പോസ്റ്റ്‌ നന്നായിട്ടുണ്ട്ട്ടാ.....

    ReplyDelete
  2. ഇവിടെയാണ് ലോവെയ്സ്റ്റ്‌ ജീന്‍സുകളുടെ പ്രസക്തി...

    ReplyDelete
  3. അത് ശരി തന്നെ ലോവയ്സ്റ്റ് ആണെങ്കില്‍ പെട്ടെന്ന് ഊരി പോരുമല്ലോ .നമുക്ക് പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യാം

    ReplyDelete
  4. മൂത്രത്തിനും റിമോട്ട് കണ്ട്രോലോ? ഭര്‍ത്താക്കന്മാര്‍ ജാഗ്രതൈ !

    ReplyDelete
  5. ഇത് കഥ തന്നെയാണോ വിധുവേ??അടിപൊളി..പിന്നെ ഇപ്പോള്‍ വിവാഹമോചനം അത്ര വലിയ സംഭവം ഒന്നും അല്ലാതായിരിക്കുന്നു..ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു കോടതിയില്‍ വരുന്നു..ഒരു വക്കീലിന് കേസ്‌ കൈമാറുന്നു..മോചനം കിട്ടിയ ശേഷം ഒന്നിച്ചു കോടതിയില്‍ നിന്നും പോകുന്നു..ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ...വളരെ സിമ്പിള്‍..അത് കൊണ്ട് തന്നെ തിരുവന്തോരത്ത് മൂന്നാമത്തെ കുടുംബക്കോടതി വരുന്നു..പിന്നെ സിബ്ബിന്റെ കാര്യം..അത് പൊളിക്കാന്‍ ആയിരിക്കും പുതിയ ഊരിപ്പോകുന്ന പാന്റ് വന്നത്..

    ReplyDelete
  6. ഇത് പോലൊരു നോണ്‍ വെജ് ജോക്ക്‌ ‌ പണ്ട് കേട്ടിട്ടുണ്ട് .
    എന്തായാലും ഇതും കലക്കി .

    ReplyDelete
  7. എല്ലാവർക്കും നംസ്ക്കാരങ്ങൾ.ഈ പോസ്റ്റിൽ-“അദർ പെണ്ണുങ്ങളുമായി അയാൾക്ക് റോങ്ങായിട്ടെന്തോ ‘ഇത് ’ ഉണ്ടെന്ന് അവൾക്കൊരു ഉൾവിളിയുണ്ടായി.” എന്ന ഭാഗം കണ്ടോ?
    ഈ കാരണം കൊണ്ടാണ് അച്ചി,നായരുടെ സിബ്ബിനു പാസ്സ് വേഡിട്ടത്. പക്ഷേ ശുദ്ധനായ നായർക്കത് മൂത്രം മുട്ട് ആയിപ്പോയി. പാവം! നോക്കണേ കഷ്ട്ടകാലം വരുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.
    പക്ഷേ എന്നിട്ടും ഈ നാട്ടിലിപ്പോഴും വിവാഹമെന്ന മണ്ടത്തരത്തിനൊരു പഞ്ഞവുമില്ലല്ലോ എന്നതാണെന്നെ വല്ലാതെ ചിന്തിപ്പിക്കുന്നത്.
    നമ്മുടെ നാടും പുരോഗമിക്കുന്നുണ്ടെന്നാരാ പറഞ്ഞേ??

    ReplyDelete
  8. moothram ozhikaanum mattethinum vere vere sadhanam venam viduve....moothram ozhikaanum mattethinum vere vere sadhanam venam viduve....

    ReplyDelete
  9. കുമാരനുമുണ്ടായോ, ഇത്തരമൊരനുഭവം?
    അതോണ്ടാ കൃത്യം അഞ്ചരക്ക് തന്നെ ആപ്പീസും വിട്ടോടുന്നത് അല്ലേ?

    ReplyDelete
  10. ettathiyamma kananda zipu mathralla mothathil lock cheythekkum pinne ennod parayaruth haaa

    ReplyDelete
  11. ഈ അവസ്ഥയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വിധുവിനെ സമ്മതിക്കണം!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. അയ്യോ കഷ്ടം.. :( ഇങ്ങിനെ ഭാര്യയെ പേടിച്ചാലോ സാറെ. :)
    പിന്നെ വിവാഹമോചനവും ആഘോഷിക്കുന്ന നാടോ.. അത് നുണ..

    ReplyDelete
  14. ഇത് വായിച്ചു ആരേലും സിബ്ബിന് പാസ് വേര്‍ഡ്‌ വെച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എന്റെ പ്രിയ നാട്ടുകാരനായ ചോപ്രയ്ക്ക് ഉള്ളതാണ്.

    ഹഹഹാ..

    ReplyDelete
  15. ദൂരയാത്രയ്ക്കു പോയി വന്ന രാജാവിനോട്‌ "ഷാങ്ക്‌ യൂ" എന്നു കൊട്ടാരം വിദൂഷകന്‍ പറയുമ്പോള്‍ സന്തോഷിക്കുന്ന ഒരു രാജാവിന്റെ കഥ ഉണ്ട്‌.
    .പിന്നീട്‌ അവന്റെ വായ തുറക്കുമ്പോ, അന്തം വിടുന്ന രാജാവ്‌
    ചെറുപ്പത്തിലെ ഹിറ്റ്‌ ആയിരുന്നു. വിടെ എഴുതാന്‍ ഒരു "നാണം"

    ആ കഥ ഓര്‍മ്മിപ്പിച്ചു
    :)

    ReplyDelete
  16. entammo... ചിരിച്ചു മതിയായി. പാന്റിനും പാസ്സ്വേർഡോ

    ReplyDelete
  17. ഇതുപോലൊക്കെ പ്രതീക്ഷിക്കാം..കലികാലമല്ലേ :)

    പോസ്റ്റ്‌ തകര്‍ത്തു കേട്ടോ..അഭിനന്ദനങ്ങള്‍

    ReplyDelete
  18. he he he ......nothing to say more ....:)

    ReplyDelete