പേജുകള്‍‌

Saturday, October 29, 2011

അർഹത

മരം മുറിക്കരുത്

                                                                                                   

വന പാലകനോട്  മരം കൊള്ളക്കാരൻ ചോദിച്ചു: “ആ കാട്ടിലെ ഏറ്റവും വലിയ മരം മോഷ്ട്ടിക്കാൻ  സഹായിക്കാമോ?
വനപാലകൻ ചോദിച്ചു:  എനിക്കെന്ത്  തരും?
കൊള്ളക്കാരൻ പറഞ്ഞു:  നിങ്ങൾ  അർഹിക്കുന്നത്! 
വനപാലകൻ കരാർ സമ്മതിച്ചു.
മരം മുറിക്കരുത്.
ആ വലിയ മരം മുറിക്കപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട, അർഹമായ പ്രതിഫലം  വനപാലകന്  ലഭിച്ചു:  ആ  മരത്തിന്റെ  കാതലിൽ തീർത്ത ഒരു കുരിശ് !

23 comments:

  1. പ്രകൃതിയെ വിറ്റതിന്റെ കമ്മീഷൻ:കുരിശ്!

    ReplyDelete
  2. എല്ലാം നമുക്ക് കുരിശായി തീരുകയല്ലേ..........

    ReplyDelete
  3. കഥ കൊള്ളാം വിധു.
    കുരിശ് (എന്നു വെച്ചാല്‍ മതചിഹ്നങ്ങള്‍) ഇമ്മട്ടിലുള്ള പ്രതീകവല്‍ക്കരനത്തിന് പലപ്പോഴും വിധേയമായിട്ടുണ്ട്. പലപ്പോഴുമത് പൌരോഹിത്യം നിലകൊള്ളുന്ന അധീശപക്ഷസമീപനത്തെ വിമര്‍ശിക്കാനാവും അവതരിപ്പിക്കാറുള്ളത്. ഐസന്‍സ്റ്റീന്റെ സിനിമയില്‍ (ദ ബാറ്റ്‌ല്‍ഷിപ് പോറ്റെംകിന്‍) കപ്പലിന്റെ ഡോക്കില്‍ തലകീഴായി തറഞ്ഞു നില്‍ക്കുന്ന കുരിശ് കലാപകാരികളോട് പശ്ചാത്തപിക്കാനാവശ്യപ്പെടുന്ന പുരോഹിതന്റെ കൈയില്‍ നിന്നാണ് വീണതാണ്. ചാപ്ലിന്റെ കിഡ്‌ല്‍ മാതൃത്വത്തിന്റെ പേരില്‍ പുറം തള്ളപ്പെട്ട സ്ത്രീ (അവരുടെ പിറകില്‍ ആശുപത്രിയുടെ വാതിലടയുന്ന ഒരു ദൃശ്യമുണ്ട്) നടന്നു പോകുന്ന ഫ്രെയിമില്‍ കാണാം ചെരിഞ്ഞു വീഴാറായ ഒരു കുരിശ്, മൂകസാക്ഷിയെപ്പോലെ. പാഥേര്‍ പാഞ്ചലിയില്‍ (റേ) കൊടുങ്കാറ്റില്‍പ്പെട്ട് തകര്‍ന്നു വീഴാന്‍ പോകുന്ന ദുര്‍ഗയുടെ വീട്ടില്‍ ആടിയുലയുന്നൊരു ദേവീ വിഗ്രഹം.
    മതം അധീശത്വത്തിന്റെ ഉപകരണമായിത്തീരുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്നതു തന്നെ ഇത്. എന്നാല്‍ പ്രകൃതി, മനുഷ്യന്‍, വിമോചനം തുടങ്ങിയവയെപ്പറ്റി മതത്തിന്റെ യഥാര്‍ത്ഥസമീപനം എന്താണ്....?

    ReplyDelete
  4. മരം മുറിച്ചാല്‍ ഭാവിയില്‍ വലിയ കുരിസ്സു തന്നെ ചുമക്കേണ്ടി വരും
    നാല് വരികളില്‍ നല്‍കിയ നല്ല ചിന്ത .. ആശംസകള്‍

    ReplyDelete
  5. സന്ദേശമുള്ള കൊച്ചു കഥ.
    നന്നായി

    ReplyDelete
  6. നല്ല ചിന്ത. ആശംസകള്‍.............

    ReplyDelete
  7. അവസാനം കുരിശായി അല്ലെ...കൊള്ളാം

    ReplyDelete
  8. വളരെ നന്ദി,സർവ്വശ്രീ മനോജ്.കെ.ഭാസ്കർ,മുഹമ്മദ് ശമീം, വേണുഗോപാൽ,ചെറുവാടി, വരുൺ അരോളി,ഒരു ദുബായിക്കാരൻ.
    മതത്തിന്, മനുഷ്യന്റെയും, പ്രകൃതിയുടെയും, വിമോചനത്തിന്റേയും കാര്യത്തിൽ എന്തു പറയാനുണ്ടെന്ന ശ്രീ. ശമീമിന്റെ ചോദ്യത്തിന് എന്റെ കൈയിൽ ഉത്തരമില്ല. എനിക്ക് പക്ഷേ പ്രകൃതിയുടെയും മനുഷ്യന്റേയും ഭാവിയെ കുറിച്ച് ആശങ്കയുണ്ട്. അതു കൊണ്ടാണിത്തരം കഥകൾ എഴുതിപ്പോകുന്നത്. ഇതിൽ മതത്തിനും, രാഷ്ട്രീയത്തിനും, സംഘടനകൾക്കും എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നുവെന്ന് മാത്രം. അനാവശ്യമായി ഊർജ്ജം കളയുന്ന പ്രമാണിമാർക്കുണ്ടായിരുന്നെങ്കിൽ..............!

    ReplyDelete
  9. ആശയം കൊള്ളാം എന്നാലും ഒരു കൊള്ളക്കാരന്‍ കുരിശ് കൊടുക്കുന്നതിന്‍റെ പ്രായോഗികതയേക്കുറിച്ച് മനസ്സിലാകുന്നില്ല..

    ReplyDelete
  10. നന്ദി ശ്രീ സ്വന്തം സുഹൃത്തേ കമന്റിൽ ആശയത്തിന്റെ അവ്യക്തതയെ സൂചിപ്പിച്ചതിന്.
    കുരിശ് എന്നാൽ ദുരിതത്തിന്റെ ചിഹ്നം ആണല്ലോ. അമൂല്യമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന നാമെല്ലാം ഒരു ദുരന്തം അർഹിക്കുന്നവരാണ്. നമ്മുടെ ഒരു പ്രതിനിധിയാണ് കഥയിലെ വനപാലകൻ. അയാൾ പരിസ്ഥിതിയെ മറന്ന്, മരം മുറിക്കാൻ കൊള്ളക്കാരന് കൂട്ടു നിൽക്കുന്നു. സ്വാഭാവികമായും അയാൾ അർഹിക്കുന്നത് കുരിശു മരണമാണ്. കൊള്ളക്കാരൻ പോലും ഒറ്റു കാർക്ക് കൽ‌പ്പിക്കുന്നത് കുരിശ് തന്നെ.
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  11. നല്ല ആശയമുള്ള കഥ.

    ReplyDelete
  12. മരം മുറിച്ചു മാറ്റി വനം നശിപ്പിക്കുന്നതിലൂടെ പച്ചപ്പുകളും മാഞ്ഞു കൊണ്ടിരിക്കുന്നു.അതിനനുസരിച്ച് നമ്മുടെ മനസില്‍ നിന്നും പച്ചപ്പും വിശുദ്ധിയും നഷ്ടമായിക്കൊണ്ടിരിക്കുന്നു. നല്ല ആശയം. ഭാവുകങ്ങള്‍.

    ReplyDelete
  13. അതില്‍ ആരെങ്കിലും അയാളെ തറച്ചു എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍

    ReplyDelete
  14. ആശയം ഇഷ്ട്ടമായി...

    "ചിത്രങ്ങള്‍ ചില വാക്കുകളെ മറക്കുന്നു"

    ReplyDelete
  15. നല്ല ചിന്തക്കെന്റെ ഭാവുകങ്ങൾ............

    ReplyDelete
  16. അവനവന്‍ അര്‍ഹിക്കുന്നത്തെ കിട്ടൂ ...

    ReplyDelete
  17. നന്നായിരിക്കുന്നു...

    ReplyDelete
  18. കുറിക്കുകൊള്ളുന്നുണ്ട്

    ReplyDelete
  19. സർവ്വശ്രീ.
    മുല്ല,
    emceepee,
    നാരദൻ,
    ശിഖണ്ടി,
    ചന്തുവേട്ടൻ,
    മൈ ഡ്രീംസ് ഡിയർ,
    ആഫ്രിക്കൻ മല്ലു,
    റൊണാൾഡ് ജെയിംസ്,
    ഫൌസിയ.ആർ.
    എല്ലാവർക്കും കമന്റിനും,സന്ദർശനത്തിനുമുപരി വൃക്ഷ സ്നേഹത്തിന്റെ പേരിൽ നന്ദി. ഹൃദയംഗമമാ‍യ നന്ദി.
    സ്നേഹപൂർവ്വം വിധു.

    ReplyDelete
  20. നല്ല സിമ്പിള്‍ അയി അവതരിപ്പിച്ചിരിക്കുന്നു ആശംസകള്‍
    ഇതു പോലെ ഞാനൊരു കവിത എഴുതിയിട്ടുന്നു

    മരപ്രമാണങ്ങള്‍

    ReplyDelete
  21. 30 വെള്ളിക്കാശിനു പകരം കുരിശു!

    ReplyDelete
  22. കൊള്ളാം. ഒരു ബോണ്‍സായ്‌ ലുക്കുള്ള പോസ്റ്റ്‌. നന്നായിട്ടുണ്ട്.

    ReplyDelete